ഡാലസ് (അമേരിക്ക): സെപ്റ്റംബർ 14 -ന് വൈകിട്ട് 5 മണിക്ക് ഗാർലൻഡിലെ കേരള അസോസിയേഷൻ ഹാളിലാണ് മാധ്യമ സംവാദം. പ്രസിഡന്റ് സണ്ണി മാളിയേക്കൽ അധ്യക്ഷത വഹിക്കും.
മാധ്യമ പ്രവർത്തകനും സാഹിത്യകാരനും സാമൂഹിക പ്രവർത്തകനുമായ ജോസഫ് നമ്പിമഠം മുഖ്യാതിഥിയായിരിക്കും. തത്വമസി അവാർഡ് ജേതാവായ അദ്ദേഹത്തെ ചടങ്ങിൽ ആദരിക്കും.സാംസ്കാരിക സംഘടന ഭാരവാഹികൾ സംവാദത്തിൽ പങ്കെടുക്കും.