നീലേശ്വരം: രാജാസ് എച്ച്എസ്എസ് റിട്ട. അധ്യാപകന്‍ പടിഞ്ഞാറ്റംകൊഴുവലിലെ പി യു ദിനചന്ദ്രന്‍ നായര്‍ (79) അന്തരിച്ചു. ആദ്യകാല കോണ്‍ഗ്രസ് നേതാവും അധ്യാപക സംഘടനാ നേതാവുമായിരുന്നു.
പടിഞ്ഞാറ്റംകൊഴുവല്‍ പള്ളിയത്ത് ഉണിപ്പിലാടത്ത് തറവാട് പ്രസിഡന്റ് ആണ്. തളിയില്‍ നീലകണ്ഠേശ്വര ക്ഷേത്രത്തിലെ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ റിട്ട. അധ്യാപിക പുറവങ്കര രത്നാവതി ടീച്ചറാണ് ഭാര്യ. മക്കള്‍: സ്വീന ഡി നായര്‍ (ഗള്‍ഫ്), രതീഷ് ഡി നായര്‍ (ബിസിനസ്, ഗള്‍ഫ്), മരുമക്കള്‍: വി ബാലഗോപാലന്‍ (ബിസിനസ്, ഗള്‍ഫ്), ഡോ. ദീപ മാധവന്‍( ഗൈനക്കോളജിസ്റ്റ്, ജില്ല ആശുപത്രി കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: സുശീല അമ്മ, പരേതരായ പി.യു ബാലകൃഷ്ണന്‍ നായര്‍, സുകുമാരന്‍ നായര്‍, ഗോപിനാഥന്‍ നായര്‍, ശ്രീധരന്‍ നായര്‍. സംസ്‌കാരം ചൊവ്വാഴ്ച രാത്രി 8.30 ന് പടിഞ്ഞാറ്റംകൊഴുവലിലെ സമുദായ ശ്മശാനത്തില്‍.
