കാസര്‍കോട്: പെരിയ, വില്ലാരംപതി പുരുഷസ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ചെണ്ടുമല്ലി-പച്ചക്കറി കൃഷി വിളവെടുപ്പ് നാടിനു ഉത്സവമായി. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കാര്‍ത്യായനി, വാര്‍ഡ് മെമ്പര്‍ ലത രാഘവന്‍, പെരിയ കൃഷി ഭവന്‍ ഓഫീസര്‍ ജയപ്രകാശ്, അസി.ഓഫീസര്‍ മണികണ്ഠന്‍, ആഗ്രോ സര്‍വ്വീസ് ഫെസിലിറ്റേറ്റര്‍ നബീസത്ത് ബീവി, സിപിഎം ഏരിയാ കമ്മിറ്റി അംഗം എന്‍. ബാലകൃഷ്ണന്‍, ലോക്കല്‍ സെക്രട്ടറി എം. മോഹനന്‍ സംബന്ധിച്ചു. വില്ലാരംപതി ദേവസ്ഥാനത്തിനു സമീപത്തെ സ്ഥലത്താണ് ഇരുപത്തിയൊന്നംഗ പുരുഷസ്വയം സഹായ സംഘം കൃഷിയിറക്കിയത്. അംഗങ്ങളുടെ കഠിന പ്രയത്‌നമാണ് നൂറുമേനി വിളവിനു ഇടയാക്കിയതെന്നു പ്രസിഡണ്ട് ബാലകൃഷ്ണന്‍ നാലക്ര, സെക്രട്ടറി സതീശന്‍ കൊള്ളിക്കാല്‍ എന്നിവര്‍ പറഞ്ഞു.
