ബേക്കൽ ബീച്ചിൽ അപകട റേസിങ്: ഥാർ ജീപ്പ് പൊലീസ് പിടിച്ചെടുത്തു

കാസർകോട്: ബേക്കൽ ബീച്ചിൽ അപകടകരമായ രീതിയിൽ റേസ് ചെയ്ത വാഹനം ബേക്കൽ പൊലീസ് പിടിച്ചെടുത്തു. കർണാടക രജിസ്ട്രേഷനിലുള്ള ഥാർ ജീപ്പാണ് ഇൻസ്‌പെക്ടർ എം വി ശ്രീദാസും സംഘവും പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ ബീച്ചിൽ എത്തിയായിരുന്നു റേസിങ് നടത്തിയത്. വിനോദസഞ്ചാരികൾ ധാരാളമെത്തുന്ന പള്ളിക്കര ബീച്ചിൽ ഇത് ഭീതിയും അപകടവും സൃഷ്ടിക്കുമെന്ന കാരണത്താലാണ് പൊലീസ് നടപടി. പിടിച്ചെടുത്ത വാഹനം കോടതിയിൽ ഹാജരാക്കും. വാഹന ഉടമയ്ക്ക് നോട്ടീസും നൽകും. ഓണം ഉൾപ്പെടെയുള്ള ആഘോഷ ദിവസങ്ങൾ മുന്നിൽക്കണ്ട് ജില്ലാ പൊലീസ് മേധാവി ബി വി വിജയ ഭരത് റെഡ്‌ഡിയുടെ നിർദ്ദേശ പ്രകാരം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പരിശോധന കർശനമാക്കിയിരുന്നു. വരും ദിവസങ്ങളിലും ഇത്തരക്കാർക്കെതിരെ ശക്തമായ നപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. സിവിൽ പൊലീസ് ഓഫീസർമാരായ കെ വിജിത്ത്, എം സുധീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Raj

വണ്ടി ഓടിച്ചയാൾക്ക് നാടും പേരും ഇല്ലേ

RELATED NEWS
ഹൈറിച്ച് കമ്പനിക്കെതിരെ വീണ്ടും പരാതി; ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് രണ്ടു യുവതികളെ കൂടി ചതിച്ചു; തൃക്കരിപ്പൂര്‍ സ്വദേശിനികള്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍, ചന്തേര പൊലീസ് 2 കേസെടുത്തു

You cannot copy content of this page