കാസര്‍കോട്: പകര്‍ച്ചപ്പനിക്കു മൊഗ്രാല്‍ പുത്തൂര്‍ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ കാലാവധി കഴിഞ്ഞ മരുന്നെന്നു പരാതി.
ഇന്നലെ ആശുപത്രിയിലെത്തിയ ഒരു കുട്ടിക്ക് കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക്കാണ് ലഭിച്ചതെന്നു ഒപ്പമുണ്ടായിരുന്ന മാതാവ് പറഞ്ഞു. ചുമയും പനിയുമായിട്ടാണ് കുട്ടി മാതാവിനോടൊപ്പം ആശുപത്രിയില്‍ ചെന്നത്.
മരുന്ന് കാലാവധി കഴിഞ്ഞതാണെന്നു ശ്രദ്ധയില്‍പ്പെട്ട മാതാവ് ഉടന്‍ തന്നെ ആശുപത്രി അധികൃതരെ വിവരം അറിയിച്ചു. സംഭവം രോഗികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
മൊഗ്രാല്‍ പുത്തൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തുള്ള സര്‍ക്കാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതെന്നാണ് പരാതി. സംഭവം അധികൃതര്‍ ശ്രദ്ധയില്‍പ്പെടുത്തുമെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നു പറയുന്നു.
