കാസര്‍കോട്: മുണ്ടക്കൈ ജിഎല്‍പി സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. സ്‌കൂളിലെ ക്ലാസ് മുറികള്‍, ഭക്ഷണപ്പുര, ശൗചാലയം എന്നിവയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. ഞായറാഴ്ച രാത്രിയിലാണ് സംഭവമെന്ന് കരുതുന്നു. തിങ്കളാഴ്ച സ്‌കൂള്‍ തുറക്കാനെത്തിയ ഓഫീസ് ജീവനക്കാരാണ് അക്രമം കണ്ടെത്തിയത്. അവര്‍ വിവരം സ്‌കൂള്‍ പിടിഎ കമ്മിറ്റി എസ്എംസി കമ്മിറ്റി എന്നിവരെയും പൊലീസിനെയും അറിയിച്ചു. ആദൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
