കാസര്‍കോട്: പനിയെ തുടര്‍ന്ന് ന്യൂമോണിയ പിടിപെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെള്ളൂട ദുര്‍ഗ്ഗാ ഭഗവതീ ക്ഷേത്രത്തിനു സമീപത്തെ എംവി ശ്രീഹരി (21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. ജില്ലാ ആശുപത്രിയില്‍ നടന്ന പരിശോധനയില്‍ ന്യൂമോണിയ പിടിപെട്ടതായി സ്ഥിരീകരിച്ചിരുന്നു. മാവുങ്കാല്‍ പുതിയകണ്ടത്തെ ടെക്‌നോ ട്രാക്ക് ഇരുചക്ര വാഹനസ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ശ്രീഹരി. ഓട്ടോ ഡ്രൈവര്‍ ടിവി സന്തോഷിന്റെയും എംവി ലീലയുടെയും മകനാണ്. സഹോദരന്‍: ശ്രീരാഗ്(കോളേജ് വിദ്യാര്‍ത്ഥി).
