കാസര്‍കോട്: പെര്‍ള കാട്ടുകുക്കെ കുഞ്ചിനഡ്കയിലെ നാരായണ സിദ്ധ എന്ന ബി വി നാരായണ ഭട്ട് കുഞ്ചിനഡ്ക (77) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 350 പ്രാവശ്യത്തിലധികം തുടര്‍ച്ചയായി രാമായണ പാരായണം നടത്തിയ ഇദ്ദേഹത്തെ, ശ്രീ രാമ ചന്ദ്രാപുര മഠത്തിലെ രാഘവേശ്വര സ്വാമിജി രാമായണ സിദ്ധ എന്ന പദവി നല്‍കി ആദരിക്കുകയായിരുന്നു. 30 പ്രാവശ്യത്തിലധികം ഭാഗവതവും ഇദ്ദേഹം പാരായണം നടത്തിയിരുന്നു. അളികെ ശ്രീ സത്യസായി കോളേജ് ജീവനക്കാരനായിരുന്നു. ഹവ്യക ഗുരിക്കാരനായ ഇദ്ദേഹം, വിദ്യഭ്യാസ സാമൂഹിക, സാംസ്‌ക്കാരിക, ധാര്‍മിക മേഖലകളില്‍ സജീവമായിരുന്നു. ഭാര്യ: ശൈലജ എന്‍. ഭട്ട്. മക്കള്‍: വൈശാലി, അവിനാശ് (ഓസ്‌ട്രേലിയ), അഭിലാഷ് (ഓസ്‌ട്രേലിയ). മരുമക്കള്‍: കേശവ പ്രകാശ് (പെര്‍ള എസ്. എന്‍ എച്ച്. എസ് ഹെഡ്മാസ്റ്റര്‍) ശ്രുതിഭട്ട്, രാജശ്രീ (ഇരുവരും ഓസ്‌ട്രേലിയ). നിര്യാണത്തില്‍ കാസര്‍കോട് ബ്രാഹ്‌മണ പരിഷത്ത്, കാസര്‍കോട് കന്നഡിഗര്‍ അനുശോചിച്ചു.
