കാസർകോട്: ചെറുവത്തൂർ ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ ഒന്ന് മുതൽ ആറു വരെ കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുന്നതിന് തീരുമാനിച്ചു. കലോത്സവം കൂടുതൽ മികവോടെ വിജയിപ്പിക്കുന്നതിന് സംഘാടക സമിതിയും സബ് കമ്മിറ്റികളും പ്രത്യേകം യോഗം ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്തു. കലോത്സവ ലോഗോ പ്രകാശനം സെപ്റ്റംബർ ഒന്നിനും സംഘാടക സമിതി ഓഫീസ് ഉദ്‌ഘാടനം എട്ടിനും നടത്തും. അനുബന്ധ പരിപാടികൾ വിപുലമായി നടത്തും. കലോത്സവത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ സ്കൂളിൽ ചേർന്ന മീഡിയ കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തിൽ മീഡിയ കമ്മിറ്റി ചെയർമാൻ ഉദിനൂർ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനറും ഹെഡ്മാസ്റ്ററുമായ കെ. കൃഷ്ണൻ, വർക്കിംഗ് ചെയർമാനും പി.ടി.എ പ്രസിഡന്റുമായ എം.കെ.വി രാജേഷ്, കെ.പി മുരളി, പ്രകാശൻ മാണിയാട്ട്, ദേവീദാസ്, എം. ദേവദാസ്, എം. മോഹനൻ, ടി.വി ബീന, കെ. ഉഷ, എം എസ് സിന്ധു, കെ. വി ഷീബ, പി പി രാധാമണി എന്നിവർ പ്രസംഗിച്ചു. കൺവീനർ ശശിധരൻ സ്വാഗതവും കെ.ഫൗസിയ നന്ദിയും പറഞ്ഞു.
