ചെറുവത്തൂര്‍: കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ പൂര്‍ണ്ണ ധനസഹായത്തോടെ പിലിക്കോട് പഞ്ചായത്തിലെ കാലിക്കടവില്‍ നിര്‍മ്മിച്ച ഉദ്യാനം നാടിന് സമര്‍പ്പിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പിപി പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. മാലിന്യങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നതും കാലിക്കടവ് മിനി എസ്റ്റേറ്റിനു സമീപത്തുള്ളതുമായ 9 സെന്റ് സ്ഥലത്താണ് ഉദ്യാനം നിര്‍മ്മിച്ചിരിക്കുന്നത്. വിശ്രമത്തിനും വിനോദത്തിനുമുള്ള ഒരു പാര്‍ക്ക് എന്നതിലുപരി ജീവനുള്ള ഒരു മ്യൂസിയമാണ് ഇന്ന് ഈ സ്ഥലം. 120 ല്‍ പരം ഔഷധസസ്യങ്ങളുടെ ഒരു കലവറയാണിവിടെ. പ്രാദേശികമായി കണ്ടുവരുന്നതും അത്യപൂര്‍വ്വങ്ങളും ആയ ഔഷധ ചെടികള്‍ ഇവിടെ ഒരുക്കിയിരിക്കുന്നു. ഓരോ ചെടിയിലും സ്ഥാപിച്ച ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭിക്കും. പഞ്ചായത്തംഗങ്ങളായ സി.വി. ചന്ദ്രമതി
കെ.വി.വിജയന്‍, വി.വി. സുലോചന, വി. പ്രദീപ്, പി.വി. ചന്ദ്രന്‍, പി. രേഷ്ണ, പി.കെ. റഹീന, സെക്രട്ടറി വി. മധുസൂദനന്‍, ജില്ലാ കോ ഓഡിനേറ്റര്‍ അഖില, ടി.ടി. ഗീത, എന്‍ രവീന്ദ്രന്‍, ടി.വി ജയചന്ദ്രന്‍ എന്‍ കുഞ്ഞികൃഷ്ണന്‍, കെ. ശശിധരന്‍ അടിയോടി ബി.എം.സി കണ്‍വീനര്‍ എം.വിനയന്‍ പ്രസംഗിച്ചു
