കാസര്‍കോട്: കോട്ടിക്കുളത്ത് ബേക്കല്‍ പൊലീസ് നടത്തിയ വാഹനപരിശോധനയില്‍ കാറില്‍ കടത്തിയ എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ അറസ്റ്റിലായി. പള്ളിക്കര ബിലാല്‍ നഗര്‍ സ്വദേശി മുഹമ്മദ് മഹ്ഷൂഹ്(27), ചേറ്റുകുണ്ട് കീക്കാനം സ്വദേശി സക്കീര്‍(35) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ പൊലീസ് സ്റ്റേഷന് സമീപത്തെ കോട്ടിക്കുളം തീരദേശപാതയില്‍ നടത്തിയ വാഹനപരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. കാറില്‍ നിന്ന് 0.95 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ എംവി ശ്രീദാസിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ എസ്‌ഐ എംഎന്‍ മനുകൃഷ്ണന്‍, സിപിഒമാരായ പി റോജന്‍, ജിത്തു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ശനിയാഴ്ച ഉച്ചയോടെ പ്രതികളെ കോടതിയില്‍ ഹാജരാക്കും.
