പുത്തൂര്‍: ക്ഷേത്ര കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പ്രതിയെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാണ്ട്യ, എം കെ ദൊഡ്ഡി പൊലീസ് സ്റ്റേഷനിലാണ് സംഭവം. ബൊമ്മനഹള്ളി സ്വദേശി രമേശ (60)യാണ് മരിച്ചത്. സ്ഥലത്തെ ഒരു ക്ഷേത്ര കവര്‍ച്ചാ കേസില്‍ രമേശനെയും മകന്‍ മഞ്ചു (30)വിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഹൃദയാഘാതമായിരിക്കാം മരണകാരണമെന്നാണ് പൊലീസിന്റെ ഭാഷ്യം. എന്നാല്‍ കടുത്ത പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് അച്ഛന്‍ മരിച്ചതെന്നു മകള്‍ പരാതിപ്പെട്ടു. കസ്റ്റഡിയിലായ പിതാവിനെ കാണാന്‍ പൊലീസ് സ്റ്റേഷനില്‍ പോയിരുന്നുവെന്നും ആ സമയത്ത് താന്‍ അണിഞ്ഞിരുന്ന ആഭരണങ്ങള്‍ പൊലീസ് ബലം പ്രയോഗിച്ച് പിടിച്ചു വാങ്ങിയതായും കസ്റ്റഡിയിലായിരുന്ന അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ചതായും കൂട്ടിച്ചേര്‍ത്തു. പ്രതിയുടെ കസ്റ്റഡി മരണം സ്ഥലത്ത് സംഘര്‍ഷത്തിനു ഇടയാക്കിയിട്ടുണ്ട്.
