കാസര്‍കോട്: പണയം വയ്ക്കാനെന്നു പറഞ്ഞ് വാങ്ങിയ സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍പ്പന നടത്തി വഞ്ചിച്ചതായി പരാതി. ദേളി, അരമങ്ങാനം, ഉലൂജിയിലെ ഫാത്തിമത്ത് റഫായ നല്‍കിയ പരാതിയില്‍ ഭര്‍തൃപിതാവ് എ എം സുബൈറിനെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. 2024 മെയ് നാലിനാണ് മൂന്നേ കാല്‍ പവന്‍ സ്വര്‍ണ്ണം പണയം വയ്ക്കാനെന്നു പറഞ്ഞ് വാങ്ങിയതെന്നു യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ പണയം വയ്ക്കുന്നതിനു പകരം വില്‍പ്പന നടത്തി വഞ്ചിച്ചുവെന്നു കൂട്ടിച്ചേര്‍ത്തു.
