കാസര്‍കോട്: ദേശീയപാത നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുമ്പളയില്‍ നടക്കുന്ന താല്‍കാലിക ടോള്‍ ഗേറ്റ് നിര്‍മ്മാിമാത്തിനെതിരെ ബിജെപി കുമ്പള മണ്ഡലം കമ്മിറ്റി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്ക് പരാതി നല്‍കി. കോടതി വിധിയിലൂടെ ടോള്‍ ഗേറ്റ് നിലവില്‍ വന്നാല്‍ പ്രസ്തുത ടോള്‍ ഗേറ്റ് പരിധിയിലുള്ള കുമ്പള, പുത്തിഗെ, മംഗല്‍പടി പഞ്ചായതുകളി ലെയും മറ്റു ഭാഗങ്ങളിലെയും സ്ഥിര യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും സൗജന്യമായി യാത്ര അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു ഭാരവാഹികള്‍ അറിയിച്ചു.പരാതി പരിഹരിക്കുന്നതിനു വേണ്ടിവന്നാല്‍ മന്ത്രിയെ നേരിട്ട് കാണാന്‍ ഡല്‍ഹിയില്‍ പോകുമെന്നും, ജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ബിജെപി മുന്‍പിലുണ്ടാകുമെന്നും ബിജെപി കുമ്പള മണ്ഡലം പ്രസിഡന്റ് സുനില്‍ അനന്തപുരം അറീയിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
