തൃശൂര്‍: കവി ടി ഉബൈദിന്റെ സ്മരണയ്ക്കായി ദുബായ് കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ സാഹിത്യ ശ്രേഷ്ഠ അവാര്‍ഡ് കവി സച്ചിദാനന്ദന് സമ്മാനിച്ചു.
തൃശൂര്‍ എം ഐ സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി
പിഎംഎ സലാം അവര്‍ഡ് വിതരണം ചെയ്തു. ഉത്തരകേരളത്തില്‍ മുസ്ലിംവിഭാഗങ്ങള്‍ക്കിടയിലെ നിരക്ഷരതയും അന്ധവിശ്വാസങ്ങളും മാറ്റി വിദ്യാഭ്യാസത്തിലൂടെ ന്യൂനപക്ഷ സമൂഹത്തെ ഉയര്‍ത്തികൊണ്ടുവരാന്‍ ശ്രമിച്ച മഹാകവിയായിരുന്നു ടി.ഉബൈദെന്ന് പി.എം.എ സലാം അഭിപ്രായപ്പെട്ടു.
കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് സലാം കന്യാപാടി അദ്ധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച് റഷീദ്, കാസര്‍കോട് ജില്ല പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.എം അമീര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, കെ.ഇ.എ. ബക്കര്‍, മാഹിന്‍ കേളോട്ട് എ. ഹമീദ് ഹാജി, കെ.സി. എം. ഷരീഫ്, സിദ്ധീഖ് പള്ളിപുഴ, ടി.സി. കബീര്‍, അന്‍വര്‍ കോളിയടുക്കം സംസാരിച്ചു. മുഹമ്മദ് ഖാളിയാര്‍ ഖിറാ അത്ത് നടത്തി. കെ.എം.സി.സി ജില്ല ജനറല്‍ സെക്രട്ടറി ടി.ആര്‍ ഹനീഫ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് കെ.പി അബ്ബാസ് കളനാട് നന്ദിയും പറഞ്ഞു.
