കാസര്‍കോട്: കഴിഞ്ഞ ഒരുമാസമായി മുളിയാര്‍ ആലൂരിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കാട്ടുപന്നിയെ വെടിവച്ചുകൊന്നു. മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി വി മിനിയുടെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍വി സത്യന്റെയും, സീനിയര്‍ ഷൂട്ടര്‍ ബി.അബ്ദുള്‍ ഗഫൂറിന്റെയും നേതൃത്വത്തിലുള്ള പ്രത്യേകദൗത്യസംഘം വ്യാഴാഴ്ച പുലര്‍ച്ചെയാണ് പന്നിയെ വെടിവച്ചു കൊന്നത്. കരക്കക്കാല്‍ റിയാസിന്റെ കൃഷിയിടത്തിലാണ് നാട്ടിലെ സ്ഥിരം ശല്യക്കാരനായ കാട്ടുപന്നിയെ കണ്ടെത്തിയത്. ആലൂരിലെയും പരിസര പ്രദേശങ്ങളിലെയും കാല്‍നടയാത്രക്കാര്‍, ഇരുചക്ര വാഹന യാത്രക്കാര്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് ഭീഷണിയായി നിലകൊണ്ട കാട്ടുപന്നിയാണ് ഇതെന്ന് ഷൂട്ടര്‍ ബി.അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്‌കരിച്ചു. പൊതു പ്രവര്‍ത്തകന്‍ മസൂദ് ബോവിക്കാനം, അബ്ദുല്ല കുഞ്ഞി മഞ്ഞനടുക്കം, ആര്‍ആര്‍ടി അംഗങ്ങളായ മണികണ്ഠന്‍, വിവേക്, എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു
