കാസർകോട്: എൻഡോസൾഫാൻ ദുരിതബാ ധിതയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. മാവുങ്കാൽ കാട്ടുകുളങ്ങരയിലെ അടുക്കത്തിൽവീട്ടിൽ ടി.വി.രജനി(49) ആണ് മരിച്ചത്. പരേതനായ നാരായണൻ്റെയും ടി.വി.ദേവകിയുടെയും മകളാണ്. ആനന്ദാശ്രമം റോട്ടറി സ്പെഷൽ സ്‌കൂൾ വിദ്യാർഥിനിയായി രുന്നു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ നടക്കും.
