കാസര്‍കോട്: വെസ്റ്റ് എളേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റും മലയോര മേഖലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന നാഗനോലില്‍ ജോണ്‍ ജോര്‍ജ് അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചയാണ് അന്ത്യം സംഭവിച്ചത്. പറമ്പ സ്വദേശിയാണ്. കോണ്‍ഗ്രസ് സേവാദള്‍ മുന്‍ ജില്ലാ ചെയര്‍മാനായിരുന്നു. ഏഴുവര്‍ഷക്കാലം വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 20 വര്‍ഷം പഞ്ചായത്തംഗമായും സേവനം ചെയ്തു. സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച രാവിലെ 11ന് പറമ്പ പള്ളിയില്‍. ഭാര്യ: മാര്‍ഗറേറ്റ് ജോര്‍ജ്(റിട്ട.അധ്യാപിക). മക്കള്‍: ബിനു ജോര്‍ജ്(ബംഗളൂരു), ബിനി(അധ്യാപിക, ജാനകി മെമ്മോറിയല്‍ യു.പി സ്‌കൂള്‍, ചെറുപുഴ),
ബിനറ്റ്(ബാങ്ക് മാനേജര്‍, എച്ച്ഡിഎഫ്സി ബംഗളൂരു), ബിന്ന്യ(ഐടി എഞ്ചിനീയര്‍, ബംഗളൂരു). മരുമക്കള്‍: രമ്യാ റോസ്, ജോസി മാത്യൂ(ഹെഡ്മാസ്റ്റര്‍, ജിഎച്ച്.എസ്.എസ് പെരുമ്പടവ്), ജുബിന്‍ ജോസ്(ഐടി എഞ്ചിനീയര്‍, ബംഗളൂരു), ജോജോ തോമസ്(ഐടി എഞ്ചിനീയര്‍, ബംഗളൂരു).
