ചെർക്കള: രാജ്യത്തിനും നന്മയ്ക്കും നീതിക്കും സമുദായത്തിനും വേണ്ടി നിയമപരമായ മാർഗത്തിൽ ശബ്ദിച്ചു കൊണ്ടേയിരിക്കുന്നവരാണ് രാജ്യത്തിൻ്റെ പ്രതീക്ഷയെന്നു യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹലീയ പറഞ്ഞു. ചെങ്കള പഞ്ചായത്ത് പതിനാലാം വാർഡ് ചെർക്കള ടൗൺ മുസ്ലിം ലീഗിൻ്റെ ലീഗ് സഭയിൽ സംസാരിക്കുകയായിരുന്നു അവർ.ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹിമാൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡണ്ട് പി എ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെർക്കള, ജില്ലാ കമ്മിറ്റി അംഗം സി എച്ച് മുഹമ്മദ് കുഞ്ഞി ചായിൻ്റടി, എൻ എ നെല്ലിക്കുന്ന് എം എൽ എ, മണ്ഡലം പ്രസിഡണ്ട് മാഹിൻ കേളോട്ട്, സെക്രട്ടറി ടി ഇ മുക്താർ, നാസർ ചെർക്കളം, ജലീൽ എഴുതുംകടവ്, ഇഖ്ബാൽ ചേരൂർ, ബി എം എ ഖാദർ തുടങ്ങി ജില്ലാ – മണ്ഡലം – പഞ്ചായത്ത് -ശാഖാ തലങ്ങളിലെ പ്രമുഖ ഭാരവാഹികളും സജീവ പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. വനിതാ ലീഗ് -യൂത്ത് ലീഗ് – എസ്. ടി. യു, മറ്റു പോഷക സംഘടനാ ഭാരവാഹികൾ , ത്രിതല പഞ്ചായത്ത് ഭാരവാഹികൾ, അംഗങ്ങൾ തുടങ്ങിയവർ അപൂർവ സംഗമത്തിൽ പങ്കെടുത്തു. മുൻകാല നേതാക്കളെ അനുസ്മരിക്കുകയും മുതിർന്ന നേതാക്കളെ ആദരിക്കുകയും വിദ്യാഭ്യാസ കലാകായിക പ്രതിഭകളെ അനുമോദിക്കുകയും ചെയ്തു. ഇശൽ വിരുന്നും ഉണ്ടായിരുന്നു.
