കാസര്‍കോട്: ചന്തേരയില്‍ ട്രെയിനില്‍ നിന്ന് വീണ് രാജസ്ഥാന്‍ സ്വദേശിയായ യുവാവ് മരിച്ചു. ബന്‍സാര ജില്ലയിലെ ഓദാര്‍ ജി കാ പഡാല സ്വദേശി മോഗ ജി കഡാരയുടെ മകന്‍ സതീഷ് കഡാര(31) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. പയ്യന്നൂര്‍ ഭാഗത്തേയ്ക്ക് പോകുന്ന ട്രെയിനില്‍ നിന്ന് വീണതാണെന്ന് സംശയിക്കുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ചന്തേര പൊലീസ് കേസെടുത്തു.
