ന്യൂഡല്‍ഹി: 65 കാരിയായ മാതാവിനെ രണ്ടുതവണ ബലാല്‍സംഗം ചെയ്ത മകന്‍ അറസ്റ്റില്‍. തന്റെ കുട്ടിക്കാലത്ത് മാതാവിന് നിരവധി അവിഹിത ബന്ധങ്ങളുണ്ടായിരുന്നുവെന്നും അതിന് ശിക്ഷയായി പീഡിപ്പിക്കുകയാണെന്നും പറഞ്ഞാണ് മകന്‍ അവരെ ബലാല്‍സംഗം ചെയ്തതെന്ന് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഡല്‍ഹിയിലെ ഹോസ്ഖസിലാണ് സംഭവം. ഇരയും ഭര്‍ത്താവും മകനും മകളുമാണ് ഒരു ഫ്‌ളാറ്റില്‍ താമസിക്കുന്നത്. ജൂലൈ 17 ന് ഇരയും മകളും തീര്‍ത്ഥാടനത്തിന് പോയി. അതിനിടെ മകന്‍ പിതാവിനോട് മാതാവിനെ വിവാഹമോചനം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. മാതാവിന്റെ അവിഹിതബന്ധങ്ങള്‍ താന്‍ കുട്ടിക്കാലത്ത് കണ്ടിരുന്നുവെന്നും അതിനാല്‍ മാതാവിനെ ഒഴിവാക്കണമെന്നുമായിരുന്നു മകന്റെ ആവശ്യം. തീര്‍ത്ഥാടനം കഴിഞ്ഞ് വന്ന് സംസാരിക്കാമെന്ന് പിതാവ് ഉറപ്പുനല്‍കി.
ആഗസ്റ്റ് ഒന്നിന് കുടുംബം തീര്‍ത്ഥയാത്ര കഴിഞ്ഞ് തിരികെയെത്തി. അപ്പോള്‍ മകന്‍ മാതാവിനെ മുറിയിലിട്ട് പൂട്ടി മര്‍ദ്ദിക്കുകയും ബലാല്‍സംഗം ചെയ്യുകയുമായിരുന്നു. മാതാവിന്റെ അവിഹിത ബന്ധങ്ങള്‍ നാട്ടുകാര്‍ക്ക് മുഴുവന്‍ അറിയാമായിരുന്നുവെന്നും അത് തന്റെ കുട്ടിക്കാലം നശിപ്പിച്ചുവെന്നുമാണ് മകന്‍ പറഞ്ഞത്. അവിഹിതബന്ധങ്ങള്‍ മൂലം തന്റെ കൂട്ടുകാര്‍ തന്നെ പരിഹസിക്കുമായിരുന്നുവെന്നും മകന്‍ പറഞ്ഞു. പിന്നീട് ഇക്കാര്യം പറഞ്ഞ് ആഗസ്റ്റ് പതിനാലിനും മര്‍ദ്ദിച്ചെന്നും പീഡിപ്പിച്ചെന്നും മാതാവ് പൊലിസില്‍ നല്‍കിയ പരാതി പറയുന്നു. യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു.
