കാസര്‍കോട്: ഇന്നു (ശനി) നടന്ന കാരുണ്യ ലോട്ടറി നറുക്കെടുപ്പില്‍ കാസര്‍കോട് മധു ലോട്ടറി വില്‍പ്പന നടത്തിയ ടിക്കറ്റിനു ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചു. മധു ലോട്ടറീസ് വില്‍പ്പന നടത്തിയ കെ.സെഡ് 445643 നമ്പര്‍ ടിക്കറ്റിനാണ് സമ്മാന ലഭിച്ചത്.
കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് പരിസരത്തെ മധു ലോട്ടറി സ്റ്റാളാണ് സമ്മാനര്‍ഹമായ ടിക്കറ്റ് വില്‍പ്പന നടത്തിയത്. മുമ്പും നിരവധി പേരെ മധു ലോട്ടറീസ് ലക്ഷാധിപതികളാക്കിയിട്ടുണ്ട്.
