കുമ്പള: കാസർകോട് ജില്ലാ സഹകരണ ആശുപത്രി സംഘം മുള്ളേരിയ മെഡിക്കൽ സെന്ററിനു ബോഡി ഫ്രീസർ സംഭാവന ചെയ്തു.അടുത്തിടെ അന്തരിച്ച ഗോപാലകൃഷ്ണ ഭട്ട്, എംഎസ് ചാക്കോ, പിസി കുഞ്ഞിരാമൻ എന്നിവരുടെ സ്മരണാർത്ഥം കുടുംബാംഗങ്ങളാണ് ബോഡി ഫ്രീസർ സംഭാവന ചെയ്തത്. എംഎൽഎ സിഎച്ച് കുഞ്ഞമ്പു ഏറ്റുവാങ്ങി. ബ്ലോക്ക് പ്രസിഡണ്ട് സിജി മാത്യു, സംഘം ഡയറക്ടർ കെ നാസർ പ്രസംഗിച്ചു. സംഘം പ്രസിഡണ്ട് പി രഘുദേവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ വസന്തൻ, എ പി കുശലൻ ആശംസ അറിയിച്ചു. സെക്രട്ടറി കെ പ്രദീപ് നന്ദി പറഞ്ഞു. ആശുപത്രി ഫ്രീസർ റൂം എംഎൽഎ ഉദ്ഘാടനം ചെയ്തു.
