കാസര്‍കോട്: 79-ാം സ്വാതന്ത്യദിനം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടയും ക്ലബുകളുടേയും സംഘടനകളുടേയും നേതൃത്വത്തില്‍ ഗ്രാമങ്ങളിലും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. പതാക ഉയര്‍ത്തിയ ശേഷം മധുരം നല്‍കിയും പായസവിതരണം നടത്തിയും ശ്രമദാനം നടത്തിയുമാണ് സ്വാതന്ത്യദിനം ആഘോഷിക്കുന്നത്.
കുമ്പളപ്പള്ളി യുപി സ്‌കൂളില്‍ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം
കരിന്തളം: കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെപി ബൈജു ദേശീയ പതാക ഉയര്‍ത്തി. പിടിഎ പ്രസിഡണ്ട് ടി സിദ്ദിഖ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി ശാന്ത സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. തുടര്‍ന്ന് കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി. ചടങ്ങില്‍ വെച്ച് എസ് എസ് കെ അനുവദിച്ച കബോര്‍ഡ് വീല്‍ചെയര്‍ ചിറ്റാരിക്കാല്‍ ബി ആര്‍ സി യില്‍ നിന്ന് ഏറ്റുവാങ്ങി ഏഴാം തരം വിദ്യാര്‍ഥി അനുജിത്തിന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൈമാറി.
മികച്ച പഠന നിലവാരം പുലര്‍ത്തുന്ന 5, 6, 7 ക്ലാസിലെ എസ് ടി വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് കനറാ ബാങ്ക് നല്‍കുന്ന ഡോക്ടര്‍ അംബേദ്കര്‍ വിദ്യാജ്യോതി സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. പായസ വിതരണവും നടന്നു. പിടിഎ വൈസ് പ്രസിഡണ്ട് വാസു കരിന്തളം, എം പിടിഎ പ്രസിഡണ്ട് ജോസ്ലിന്‍ ബിനു, എംപിടിഎ വൈസ് പ്രസിഡണ്ട് പി അമൃത, സീനിയര്‍ അസിസ്റ്റന്റ് പിവി ഇന്ദുലേഖ, കെ പ്രശാന്ത്, എസ് ആര്‍ ജി കണ്‍വീനര്‍മാരായ സിന്ധു രാമേന്ദ്രന്‍, കെ രജനി എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ ബിനു നന്ദി പറഞ്ഞു.
സഅദിയ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആഘോഷം
ദേളി: സഅദിയ്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിപുലമായി ആഘോഷിച്ചു. എക്സിക്യൂട്ടിവ് അംഗം ക്യാപ്റ്റന്‍ ശരീഫ് കല്ലട്ര പതാക ഉയര്‍ത്തി. രാജ്യത്തിന്റെ ഐക്യവും അഗണ്ഡതയും മതേതരത്ത്വവും സംരക്ഷികാന്‍ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സ്ഥാപനങ്ങളില്‍ നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങുകളിലും കലാ പരിപാടികള്‍ക്കും സ്ഥാപന മേധാവികളും അധ്യാപകരും നേതൃത്വം നല്‍കി. ഐക്യവും മതേതരത്വവും സംരക്ഷിക്കാന്‍ പ്രതിജ്ഞ എടുത്തു. പള്ളങ്കോട് അബ്ദുള്‍ ഖാദര്‍ മദനി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അഹ്‌മദലി ബണ്ടിച്ചാല്‍, ശറഫൂദ്ദീന്‍ സഅദി, ഉസ്മാന്‍ സഅദി കൊട്ടപ്പുറം, ഫാറൂഖ് സഖാഫി എരോല്‍, എംടിപി അബ്ദുല്ല മൗലവി, ഖലീല്‍ മാക്കോട്, യൂസുഫ് സഖാഫി സംബന്ധിച്ചു.
