കാസർകോട്: ഹൊസ്ദുർഗ്ഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മഡിയൻ കൂലോം ക്ഷേത്രത്തിന്റെ കമാനം വികൃതമാക്കിയതായി പരാതി. കാഞ്ഞങ്ങാട് – കാസർകോട് കെ എസ് ടി.പി റോഡിൽ മഡിയൻ ജംഗ്ഷനിലുള്ള കമാനം വികൃതമാക്കാനാണ് ശ്രമം ഉണ്ടായത്.ബുധനാഴ്ച്ച രാത്രി 10 മണിക്കും വ്യാഴാഴ്ച്ച രാവിലെ ഏഴു മണിക്കും ഇടയിലാണ് സംഭവം. സ്ഥലത്ത് ലഹള ഉണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ സിമന്റ് കലക്കി ഒഴിച്ച് വികൃതമാക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായി ഹൊസ്ദുർഗ്ഗ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു. എക്സിക്യൂട്ടീവ് ഓഫീസർ പി. വിജയൻ നൽകിയ പരാതിപ്രകാരമാണ് കേസ്.
