കാസര്‍കോട്: സിപിഎം അക്രമത്തെ വെച്ച് പൊറുപ്പിക്കില്ലെന്നു ബിജെപി ജില്ലാ പ്രസി. എംഎല്‍ അശ്വിനി പറഞ്ഞു. ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട്ട് നടന്ന നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ദേശീയതലത്തില്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തി വിട്ട വ്യാജ ആരോപണങ്ങളുടെ ചുവട് പിടിച്ചാണ് കേരളത്തില്‍ സിപിഎം തൃശ്ശൂരില്‍ സുരേഷ്‌ഗോപിക്കെതിരെ ആരോപണം ഉയര്‍ത്തുന്നത്. ആയിരത്തില്‍ താഴെ വോട്ടിനു 2 തവണ മഞ്ചേശ്വരം നിയോജക മണ്ഡലം നഷ്ടപ്പെട്ട പാര്‍ട്ടിയാണ് ബിജെപി. വിജയിച്ച സ്ഥാനാര്‍ത്ഥിയുടെ നേരെ അപവാദ പ്രചരണം നടത്താനോ എംഎല്‍എ ഓഫീസ് മാര്‍ച്ച് നടത്താനോ അല്ല വ്യാജവോട്ടര്‍മാരുടെ ലിസ്റ്റ് കോടതിയില്‍ ഹാജരാക്കാനാണ് ബിജെപി നേതൃത്വം ശ്രമിച്ചത്. സുരേഷ് ഗോപിക്കെതിരെ തെളിവുണ്ടെങ്കില്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും ക്യാമ്പ് ഓഫീസ് മാര്‍ച്ച് നടത്തുകയല്ല വേണ്ടതെന്നും അശ്വിനി ഓര്‍മിപ്പിച്ചു.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി. രമേശ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.ആര്‍. സുനില്‍, മനുലാല്‍ മേലോത്ത്, സവിത ടീച്ചര്‍, ജില്ലാ സെക്രട്ടറി പ്രമീള മജല്‍, മണ്ഡലം പ്രസിഡന്റ് ഗുരുപ്രസാദ് പ്രഭു, ജന സെക്രട്ടറി ശ്രീധര കുഡ്ലു, ഉദുമ മണ്ഡലം പ്രസിഡന്റ് ഷൈനിമോള്‍, ദയാനന്ദ പൂജാരി, വരപ്രസാദ് കോട്ടക്കണി, സുകുമാര്‍ കുദ്രെപ്പാടി, മാധവ മാസ്റ്റര്‍, ജനപ്രതിനിധികള്‍ പങ്കെടുത്തു. കറന്തക്കാട് ബിജെപി ടൗണ്‍ ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.
