കാസര്‍കോട്: അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ബ്രാന്റ്ഡ് ഭക്ഷ്യോല്‍പന്നങ്ങള്‍ സംസ്ഥാനത്തൊട്ടാകെ ലഭ്യമാക്കാന്‍ പദ്ധതിയുമായി കുടുംബശ്രീ. കൃഷി മേഖലയെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെക്‌നോളജി അഡ്വാന്‍സ്‌മെന്‍ പ്രോഗ്രാം (കെ-ടാപ്പ്) പദ്ധതി ആവിഷ്‌കരിച്ചത്. വനിതാ സംരംഭകര്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍, പ്രൊഡ്യൂസര്‍ ഗ്രൂപ്പുകള്‍ എന്നിവയ്ക്ക് നൂതന ടെക്‌നോളജിയുടെ പിന്തുണ നല്‍കും. 180 ടെക്‌നോളജികള്‍ ഇതിനായി 90 ലക്ഷം വാങ്ങി. 48 ലക്ഷത്തിലേറെ അംഗങ്ങളാണ് നിലവില്‍ കുടുംബശ്രീ പ്രസ്ഥാനത്തിനു കീഴിലുള്ളത്. ഈ വര്‍ഷാവസാനത്തോടെ അത് 50 ലക്ഷത്തിനു മുകളിലെ ത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്‍ കാസര്‍കോട് പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം.മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മുന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ.എം.കെ.രാജ ശേഖരന്‍, കുടുംബശ്രീ നാഷനല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ പരിശീലകന്മാരായ ശശിധരന്‍, തൃശൂര്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ദീപ എസ്. നായര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ഡോ.അഞ്ചല്‍ കൃഷ്ണകുമാര്‍, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവന്‍, കാറഡുക്ക സിഡിഎസ് ചെയര്‍പഴ്‌സന്‍ പി. സവിതകുമാരി, സി.എച്ച്.ഇ ക്ബാല്‍, ഡി. ഹരിദാസ്, കെ.എം കിഷോര്‍ കുമാര്‍, സി.എം.സൗദ, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ സൈജു പത്മനാഭന്‍, എം.രേഷ്മ, പ്രസ് ക്ലബ് സെക്രട്ടറി ജി.എന്‍.പ്രദീപ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ. രതീഷ് കുമാര്‍, പി.ആര്‍.അമ്പിളി, സംരംഭക പ്രതിനിധികള്‍ പ്രസംഗിച്ചു.
