കാഞ്ഞങ്ങാട്:കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷൻ ജില്ലാ സമ്മേളനം കാഞ്ഞങ്ങാട്ട് മുൻസിപ്പൽ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി വി അനീഷ് അധ്യക്ഷത വഹിച്ചു. കെ ഭാനുപ്രകാശ് ), പി വി ശരത് , പി ആദർശ്
എ പ്രസീന പ്രസംഗിച്ചു.
അനുമോദന യാത്രയയപ്പ് സമ്മേളനം വി വി രമേശൻ ഉദ്ഘാടനം ചെയ്തു.
കെ പി ദിവ്യ അധ്യക്ഷത വഹിച്ചു. പി വി പവിത്രൻ, എം എ നവീൻ പ്രസംഗിച്ചു. മികച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പ് നൽകി.
പ്രതിനിധി സമ്മേളനം ഹമീദ് എസ് എസ് ഉദ്ഘാടനം ചെയ്തു.
പി വി അനീഷ് അധ്യക്ഷതവഹിച്ചു. കമറു സമാൻ ടി, കെ ജലജ,
എ പ്രസീന പ്രസംഗിച്ചു.
കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചു കിടത്തി ചികിത്സ പുനരാരംഭിക്കുക.
ജില്ലാ ജനറൽ ആശുപത്രിയിൽ പുതുതായി തുടങ്ങിയ എല്ലാ ഡിപ്പാർട്മെന്റ് ലും നേഴ്സ് മാരുടെ തസ്തിക സൃഷ്ടിച്ചു നിയമനം നടത്തുക,
നഴ്സിംഗ് ഇതര ജോലികളിൽ നിന്നും നഴ്സുമാരെ ഒഴിവാക്കുക,മെഡിക്കൽ കോളേജിന്റെ പ്രവർത്തനം ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.
ഭാരവാഹികളായി
പി വി അനീഷ്(പ്രസി.)
രശ്മി സി പി,
ജലജ. കെ(വൈ. പ്രസി ),
പി പി അമ്പിളി (ജന. സെക്ര ),
നിമേഷ് ബാബു. കെ വി
നവീൻ. എം. എ(ജോ . സെക്ര ),
എ പ്രസീന(ട്രഷ ),
പി വി പവിത്രൻ
(സംസ്ഥാന കമ്മറ്റി നോമിനി)എന്നിവരെ തിരഞ്ഞെടുത്തു.