കുമ്പള: മൊഗ്രാല്‍ ഫ്രണ്ട്‌സ് ക്ലബ്ബ് ഇശല്‍ ഗ്രാമത്തില്‍ പാട്ടുകൂട്ടം സംഘടിപ്പിച്ചു. തനിമയാര്‍ന്നതും ആസ്വാദക മനസ്സില്‍ തങ്ങി നില്‍ക്കുന്നതുമായ മാപ്പിളപ്പാട്ടുകള്‍ പാടിയാണ് പാട്ടുകൂട്ടം സംഘടിപ്പിച്ചത്. പാട്ടിനു മുമ്പു മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ പഴയകാല മാപ്പിളപ്പാട്ടു കലാകാരന്മാരെ പാട്ടുകൂട്ടം സ്മരിച്ചു. ഖാലിദ് മൊഗ്രാല്‍, എം എസ് മുഹമ്മദ് കുഞ്ഞി, ഇസ്മയില്‍ കൊപ്പളം, നൗഷാദ് മലബാര്‍, ടി എ ജലാല്‍, എം പി അബ്ദുള്‍ ഖാദര്‍, എ എം അബ്ദുള്‍ ഖാദര്‍, ബി എ മുഹമ്മദ് കുഞ്ഞി, സമാന്‍, മിദ്‌ലാജ്, താജുദ്ദീന്‍ കടപ്പുറം എന്നിവര്‍ പാട്ടുകള്‍ ആലപിച്ചു. ഫ്രണ്ട്‌സ് ക്ലബ്ബ് മുന്‍ ചെയര്‍മാന്‍ സെഡ് എ മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം പി അബ്ദുള്‍ ഖാദര്‍ ആധ്യക്ഷം വഹിച്ചു.കെ വി അഷ്‌റഫ്, കെ എം യാസിന്‍, മൊയ്തീന്‍, മുനീര്‍, ബി എ ലത്തീഫ് ആദൂര്‍, വിഷാല്‍ റഹ്‌മാന്‍, ലത്തീഫ്, ബി കെ നിസാര്‍, എം എസ് അബ്ദുള്ളക്കുഞ്ഞി പ്രസംഗിച്ചു.
