കാസര്‍കോട്: ആസിഡ് അകത്ത് ചെന്ന് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചീമേനി പുലിയന്നൂര്‍ സ്വദേശി ബാലചന്ദ്രന്‍ കൊടക്കാരനാ(58)ണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ചീമേനി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഒരുമണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. പുലിയന്നൂര്‍ പുതിയറേക്കല്‍ ഭഗവതീ ക്ഷേത്രത്തിലെ സ്ഥാനികനായിരുന്നു. സരോജയാണ് ഭാര്യ. മക്കള്‍: ജിതിന്‍, ജിതിന. മരുമകന്‍ അഭിലാഷ്(മൗക്കോട്). സഹോദരങ്ങള്‍: അശോകന്‍, പവിത്രന്‍.
