കുമ്പള: കാലപ്പഴക്കം മൂലം സുരക്ഷിതമല്ലെന്ന് പറഞ്ഞു ഒന്നരവര്‍ഷം മുമ്പ് അടച്ചിട്ട കുമ്പള കൊടിയമ്മ-കഞ്ചിക്കട്ട വിബിസി കം ബ്രിഡ്ജ് പൂര്‍ണ തകര്‍ച്ചയിലേക്ക്. നാട്ടുകാര്‍ നിവേദനം കൊടുത്തു മടുത്ത പാലം പു നര്‍നിര്‍മ്മാണത്തിന് എം എല്‍ എ മാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍, തൃതല പഞ്ചായത്ത് ഭാരവാഹികള്‍ ഈ വര്‍ഷത്തെ തന്നെ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാ വശ്യപ്പെട്ടുകൊണ്ട് ജില്ലയിലെ എംഎല്‍എമാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍, ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള നിവേദക സംഘം മന്ത്രി കെഎന്‍ ബാലഗോപാല്‍, മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവര്‍ക്ക് വീണ്ടും നിവേദനം കൊടുത്തു.
പാലം അടച്ചിട്ടതിനാല്‍ ഒന്നര വര്‍ഷത്തോളമായി ഈ പ്രദേശത്തെ ജനങ്ങള്‍ നേരിടുന്ന യാത്രാദുരിതം നിവേദക സംഘം മന്ത്രിമാരോട് പറഞ്ഞു. എം എല്‍ എ മാരായ എ കെ എം അഷറഫ്, രാജഗോപാല്‍, സി എച്ച് കുഞ്ഞമ്പു, പഞ്ചായത്ത് പ്രസി.യുപി താഹിറ, വൈ.പ്രസി. നാസര്‍, പഞ്ചായത്തംഗം യൂസഫ് ഉളുവാര്‍, ആക്ഷന്‍ കമ്മിറ്റി അംഗങ്ങളായ മഞ്ജുനാഥ ആള്‍വ, ബി എ സുബൈര്‍, യോഗിഷ കെ, അഷ്‌റഫ് കൊടിയമ്മ നിവേദന സംഘത്തില്‍ ഉണ്ടായിരുന്നു.
27 കോടി രൂപ അടങ്കല്‍ ചിലവു കണക്കാക്കിയിട്ടുള്ളത്.
ആസന്നമായ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിഷയം ഉയര്‍ത്തിക്കൊണ്ടു വരാന്‍ നാട്ടുകാര്‍ നീക്കം നടത്തുന്നതിനിടയിലാണ് എംഎല്‍എമാരുടെ നേതൃത്വത്തില്‍ മന്ത്രിമാരെ കണ്ട് നിവേദനം നല്‍കിയിരിക്കുന്നത്.
