കാസര്‍കോട്: കേരളാ പൊലീസ് സീനിയര്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റായി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം സുനില്‍ കുമാറിനെയും സെക്രട്ടറിയായി കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിനെയും ട്രഷററായി വിജിലന്‍സ് ഡിവൈഎസ്പി വി ഉണ്ണികൃഷ്ണനെയും തെരഞ്ഞെടുത്തു. സംസ്ഥാന സമിതി പ്രതിനിധിയായി സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സിബി തോമസിനെയും തെരഞ്ഞെടുത്തു. ഐകകണ്‌ഠ്യേനയായിരുന്നു തെരഞ്ഞെടുപ്പ്.
