കാസര്‍കോട്: പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയതായി പരാതി. മദ്രസ അധ്യാപകനായ സിനാന്‍ എന്നയാള്‍ക്കെതിരെ കുമ്പള പൊലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടി വിവരം പുറത്തു പറഞ്ഞത്. 2022 മുതല്‍ 23 വരെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. പരാതിക്കാരനെ കാസര്‍കോട്, വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലെ വിവിധ സ്ഥലങ്ങളില്‍ വച്ച് മറ്റു ഏതാനും പേര്‍ പീഡിപ്പിച്ചിട്ടുള്ളതായും പരാതിയുണ്ട്. ഇതു സംബന്ധിച്ച് രണ്ടു പൊലീസ് സ്റ്റേഷനുകളിലായി മൂന്നു പോക്‌സോ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്യുമെന്നാണ് സൂചന.
