കരിന്തളം: ആറളം ശ്രീ മഹാവിഷ്ണു-ഭഗവതി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവു ദിവസത്തില്‍ നിരവധി പേര്‍ പിതൃക്കള്‍ക്ക് ബലിതര്‍പ്പണം നടത്തി. രാവിലെ 6. 30 മുതല്‍ മേക്കാട്ട് ഇല്ലത്ത് ഹരിനാരായണന്‍ നമ്പൂതിരി, മഹേഷ് നമ്പൂതിരി എന്നിവരുടെ മുഖ്യ കാര്‍മികത്വത്തിലാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നത്. ബലിതര്‍പ്പണത്തിന് വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രത്തില്‍ ഒരുക്കിയിരുന്നത്. ക്ഷേത്രത്തില്‍ ഈമാസം 17 ന് ആരംഭിച്ച കര്‍ക്കിടക മാസ വിശേഷാല്‍ പൂജ ആഗസ്ത് 16 ന് സമാപിക്കും.
