കാഞ്ഞങ്ങാട്: സ്വകാര്യ വ്യക്തിയെ ആക്രമിച്ച് വാഹനത്തിന് കേടുപാടുണ്ടാക്കിയ കേസിലെ പ്രതിയായ പിടികിട്ടാപ്പുള്ളിയെ പോലീസ് അറസ്റ്റ് ചെയ്തു.2017 അഗസ്റ്റിൽ ഐങ്ങോത്തുണ്ടായ അക്രമത്തിലെ പ്രതിയായ പടന്നക്കാട്
കരുവളത്തെ ഫവാസ് (34) ആണ് അറസ്റ്റിലായത്.കാഞ്ഞങ്ങാട് എസ് ഐ വരുൺ, ഡി വൈ എസ് പി യുടെ സ്ക്വാഡ് അംഗങ്ങളായ സുധീഷ് ഓരി , അജിത്ത് പള്ളിക്കര, ജ്യോതിഷ് എന്നിവരാണ് പടന്നക്കാട് വെച്ച് ഫവാസിനെ പിടികൂടിയത്. പൊതു സ്ഥലത്തു വെച്ച് കഞ്ചാവ് വലിച്ച കേസിലും കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഹോസ്ദുർഗ് ഫസ്റ് ക്ലാസ്സ് മാജിസ്‌ട്രേറ്റ് കോടതി-1 ഫവാസിനെ റിമാൻ്റ് ചെയ്തു.
