കാസർക്കോട് : ചെറുവത്തൂർ വീരമലക്കുന്നിൽ ദേശിയ പാതയിലേക്ക് മണ്ണിടിഞ്ഞതിനെ തുടർന്ന് ജില്ലാ കളക്ടർ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
കാഞ്ഞങ്ങാട് ഭാഗത്തുനിന്നും ചെറുവത്തൂർ പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നീലേശ്വരം ദേശീയ പാതയിൽ നിന്നും കോട്ടപ്പുറം -മടക്കര വഴി ചെറുവത്തൂർ ദേശിയ പാതയിലെത്തി യാത്ര ചെയ്യേണ്ടതാണ്.
പയ്യന്നൂർ ഭാഗത്തുനിന്നും നിലേശ്വരം – കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കോത്തായിമുക്ക് – കാങ്കോൽ -ചിമേനി കയ്യൂർ -ചായ്യോത്ത് വഴി നിലേശ്വരം ദേശീയ പാതയിൽ എത്തണം. ഇതുകൂടാതെ കരിവെള്ളൂർ – പാലക്കുന്ന് വെളളച്ചാൽ – ചെമ്പ്രകാനം -കയ്യൂർ – ചായ്യോത്ത് വഴിയും നിലേശ്വരത്ത് എത്തിച്ചേരണം. ദേശീയപാതയിൽ ഇന്ന് ജൂലൈ 23 ന്
രാത്രി 10 മണി വരെ ഗതാഗതം തുടരാംം. അതിനുശേഷം ചെറുവത്തൂർ മയിച്ച ദേശീയപാതയിലൂടെ എല്ലാ ഗതാഗതവും നിർത്തണം.
ദേശീയപാത അതോറിറ്റിയുടെ സുരക്ഷാ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ ഗതാഗത നിയന്ത്രണം തുടരുന്നതാണ്.