കാസര്‍കോട്: കാസര്‍കോട് പെരിയ കേരള കേന്ദ്ര സര്‍വകലാശാലയില്‍ 2025-26 അധ്യയന വര്‍ഷത്തെ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമി (ഐടെപ്)ന് രജിസ്ട്രേഷന്‍ ആരംഭിച്ചു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തിയ നാഷണല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റില്‍ (എന്‍സിഇടി) പങ്കെടുത്തവര്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് www.cukerala.ac.in സന്ദര്‍ശിച്ച് ജൂലൈ 31 വരെ രജിസ്റ്റര്‍ ചെയ്യാം. ബിഎസ്സി ബിഎഡ് (ഫിസിക്‌സ്), ബിഎസ്സി ബിഎഡ് (സുവോളജി), ബിഎ ബിഎഡ് (ഇംഗ്ലീഷ്), ബിഎ ബിഎഡ് (എക്കണോമിക്‌സ്), ബികോം ബിഎഡ് എന്നീ പ്രോഗ്രാമുകളാണ് സര്‍വകലാശാലയിലുള്ളത്. ബി കോം ബിഎഡ്ഡിന് 50ഉം മറ്റുള്ളവക്ക് 25 വീതവും സീറ്റുകളാണുള്ളത്.
ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാര്‍ക്ക് 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആഗസ്ത് ആറിന് പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ആഗസ്ത് ഏഴിന് [email protected] എന്ന ഇ മെയിലില്‍ പരാതികള്‍ അറിയിക്കാം. ആദ്യഘട്ട പ്രവേശനം ആഗസ്ത് എട്ട് മുതല്‍ 11 വരെയും രണ്ടാം ഘട്ടം ആഗസ്ത് 12 മുതല്‍ 15 വരെയും മൂന്നാം ഘട്ടം ആഗസ്ത് 18 മുതല്‍ 20 വരെയും നടക്കും. ആഗസ്ത് 25 മുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഹെല്‍പ്പ്ലൈന്‍: 0467 2309460/2309467
സ്പോട്ട് അഡ്മിഷന്‍ മാറ്റിവെച്ചു
പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ എംഎസ്സി ഫിസിക്സ് പ്രോഗ്രാമിലെ എസ്ടി വിഭാഗം ഒഴിവിലേക്ക് ജൂലൈ 27ന് നടത്താനിരുന്ന സ്പോട്ട് അഡ്മിഷന്‍ ജൂലൈ 28ന് രാവിലെ 10.30ലേക്ക് മാറ്റിവെച്ചു. ഫോണ്‍: 7306420802
സ്പോട്ട് അഡ്മിഷന്‍
പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ എംഎ എക്കണോമിക്സ് പ്രോഗ്രാമില്‍ എസ്സി വിഭാഗം ഒഴിവിലേക്ക് ജൂലൈ 25ന് രാവിലെ 10.30ന് പെരിയ ക്യാമ്പസില്‍ സ്പോട്ട് അഡ്മിഷന്‍ നടക്കും. ഫോണ്‍: 04672309439
സ്പോട്ട് അഡ്മിഷന്‍
പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ എംഎ എക്കണോമിക്സ് പ്രോഗ്രാമില്‍ എസ്സി വിഭാഗം ഒഴിവിലേക്ക് 25ന് രാവിലെ 10.30ന് പെരിയ ക്യാമ്പസില്‍ സ്പോട്ട് അഡ്മിഷന്‍ നടക്കും. ഫോണ്‍: 04672309439