ബദിയഡുക്ക: സ്ഥലവും വീടുമില്ലാത്ത 58 കുടുംബങ്ങള്‍ക്കു 2014ല്‍ സര്‍ക്കാര്‍ നല്‍കിയ വീടും സ്ഥലവും സ്വകാര്യ വ്യക്തി കൈയേറാന്‍ ശ്രമിക്കുന്നെന്നു പരാതി.
ബേള വില്ലേജിലെ ഏണിയാര്‍പ്പിലാണ് കൈയേറ്റ ശ്രമം നടക്കുന്നതെന്ന് ഏണിയാര്‍പ്പ് ലൈഫ് ഹൗസ് വില്ല കുടുംബങ്ങള്‍ ആരോപിച്ചു.
ഇതിനെതിരെ വെള്ളിയാഴ്ച രാവിലെ വില്ലേജ് ഓഫീസ് മാര്‍ച്ച് നടത്താന്‍ ലൈഫ് ഹൗസ് താമസക്കാര്‍ ആഹ്വാനം ചെയ്തു.
പാവപ്പെട്ട കുടുംബങ്ങള്‍ സര്‍ക്കാര്‍ നല്‍കിയ വീടും സ്ഥലവും ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച്. ലൈഫ് ഭവന പദ്ധതി 10 വര്‍ഷം മുമ്പാണ് ഏണിയാര്‍പ്പില്‍ നടപ്പാക്കിയതെന്നും എന്നാല്‍ അതിനു ശേഷം ഇതുവരെ ഒരു പരാതിയും ഉന്നയിക്കാത്തവര്‍ ഇപ്പോള്‍ റവന്യു ജീവനക്കാരെ കൈയിലെടുത്തു കൈയേറ്റത്തിനു ശ്രമിച്ചാല്‍ അടങ്ങിയിരിക്കില്ലെന്നും ലൈഫ് ഭവന പദ്ധതി കുടുംബങ്ങള്‍ മുന്നറിയിച്ചു.
