മഞ്ചേശ്വരം: അഞ്ചുവര്‍ഷം മുമ്പു മതാചാര പ്രകാരം വിവാഹിതയായി ഭര്‍ത്താവിനൊപ്പം സംതൃപ്ത ജീവിതം നയിച്ചു വരുകയായിരുന്ന തന്നെ മൂന്നു മാസമായി ഭര്‍ത്താവും ഭര്‍തൃമാതാവും ഭര്‍തൃസഹോദരിയും ചേര്‍ന്നു മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിക്കുകയാണെന്നു മഞ്ചേശ്വരം ഹൊസബെട്ടു കെ കെ കോമ്പൗണ്ടിലെ സൈനസ് പൊലീസ് സ്റ്റേഷനില്‍ നേരിട്ടു ഹാജരായി പരാതി കൊടുത്തു.
സൈനസിന്റെ പരാതിയില്‍ ഭര്‍ത്താവ് ഗുഡ്ഡഗിരിയിലെ നാസിര്‍, ഭര്‍തൃമാതാവ് ആലിമ, ഭര്‍തൃ സഹോദരി ബീഫാത്തിമ എന്നിവര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2020 നവംബര്‍ 19-നാണ് സൈനസും നാസിറും വിവാഹിതരായത്. അതിനു ശേഷം ഭര്‍തൃവീട്ടിലാണ് കുടുംബ ജീവിതം. സന്തോഷകരമായി തുടരുന്നതിനിടയില്‍ ഈ വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ പ്രതികള്‍ സംഘം ചേര്‍ന്നു തന്നെ പീഡനമാരംഭിക്കുകയായിരുന്നു. അതു ജുലൈ ഒന്നുവരെ തുടര്‍ന്നു- പരാതിയില്‍ പറയുന്നു.
