മഞ്ചേശ്വരം:രൂക്ഷമായി തുടരുന്ന കടലാക്രമണത്തില്‍ മംഗല്‍പാടി പെരിങ്കടി കടപ്പുറത്തു തീരദേശവാസികള്‍ ഒറ്റപ്പെട്ടു.
പെരിങ്കടിയില്‍ നിന്നു പുറംലോകത്തെത്താനുള്ള റോഡ് കടലെടുത്തു. റോഡ് ഉണ്ടായിരുന്ന സ്ഥലം കുത്തിയെടുത്തു തീരപ്രദേശത്തെ രണ്ടു ഭാഗമായി വേര്‍പ്പെടുത്തിയതിനാല്‍ തീരദേശവാസികള്‍ക്കു മറ്റെങ്ങോട്ടും പോവാനാവാത്ത സ്ഥിതിയാണെന്നു നാട്ടുകാര്‍ അറിയിച്ചു. ഇതിനു പുറമെ അനുഭവപ്പെട്ട ശക്തമായ കാറ്റില്‍ മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി വീഴുകയും തകരുകയും ചെയ്തിരിക്കുകയാണ്. ഫയര്‍ഫോഴ്‌സും നാട്ടുകാരും കടപുഴകി വീണ മരങ്ങള്‍ വെട്ടിമാറ്റിക്കൊണ്ടിരിക്കുകയാണ്. തീരദേശവാസികള്‍ക്കു സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നു നാട്ടുകാര്‍ അധികൃതരോട് അഭ്യര്‍ത്ഥിക്കുന്നു
