കാസര്‍കോട്: ബാരിക്കാട് ഉജ്ജങ്കോട്ടെ ഷിബിത്ത്‌രാജ്. കെ ക്കു ബയോടെക്‌നോളജിയില്‍ പി എച്ച് ഡി ലഭിച്ചു.
ഫരീദാ ബാദിലെ റീജ്യണല്‍ സെന്റര്‍ഫോര്‍ ബയോടെക്‌നോളജിയില്‍ നല്‍കിയ പ്രബന്ധത്തിനാണ് ഡോക്ടറേറ്റ് ബിരുദം ലഭിച്ചത്. ഉജ്ജങ്കോട്ടെ ചനിയ പൂജാരി- മീനാക്ഷി ദമ്പതികളുടെ മകനാണ്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ഫോര്‍ ബയോടെക്‌നോളജിയിലാണ് ഗവേഷണം നടത്തിയത്. ഐ സി എം ആറിന്റെ പൂനെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ ജോലി ചെയ്യുന്നു.
