കാഞ്ഞങ്ങാട്: വെള്ളപ്പൊക്കവും ഒഴുക്കും അപകടകരമായിരിക്കെ, അഞ്ചു വയസ്സിനും 16 വയസ്സിനുമിടയിലുള്ള 41 കുട്ടികളെ രാവണീശ്വരം ശോഭന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നീന്തല്‍ പഠിപ്പിച്ചു സ്വയം രക്ഷക്കു പ്രാപ്തരാക്കി.
10 ദിവസം തുടര്‍ച്ചെ ആറു മണി മുതല്‍ എട്ടുമണിവരെ മാക്കി വയലാംകുളത്തായിരുന്നു പരിശീലനം. പടന്നക്കാട്ടെ വിപിന്‍ കുമാറായിരുന്നു ആണ്‍കുട്ടികള്‍ക്കു പരിശീലനം നല്‍കിയത്. അഞ്ചു വയസ്സുകാരി നിരഞ്ജനയായിരുന്നു പരിശീലനത്തിനെത്തിയ പ്രായം കുറഞ്ഞ കുട്ടി. നീന്തല്‍ പരിശീലനത്തിനു ക്ലബ്ബ് പ്രവര്‍ത്തകരും കുട്ടികളുടെ രക്ഷിതാക്കളും സഹായവുമായി ഒപ്പം കൂടിയിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. മധുസൂദനന്‍ സമാപന യോഗം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് സി. നാരായണന്‍ ആധ്യക്ഷ്യം വഹിച്ചു. രക്ഷാധികാരികളായ കെ.വി കൃഷ്ണന്‍, തമ്പാന്‍, ഗംഗാധരന്‍ പള്ളിക്കാപ്പില്‍, കരുണാകരന്‍ കുന്നത്ത്, പി. മിനി പ്രസംഗിച്ചു. കുട്ടികള്‍ക്കു ലഘു ഭക്ഷണവും ഉണ്ടായിരുന്നു.
