മഞ്ചേശ്വരം: ശക്തമായി തുടരുന്ന മഴയില്‍ പൈവളിക കൂടാല്‍ മേര്‍ക്കള വയലില്‍ വെള്ളം കയറി. പൈവളികെ വയലില്‍ നെല്‍കൃഷി വെള്ളത്തിനടിയിലായിരിക്കുകയാണ്. വെള്ളം കെട്ടി നിന്നാല്‍ കൃഷി നശിച്ചേക്കുമെന്നു കര്‍ഷകരായ വിനോദ് ബായാര്‍, അബ്ദുള്ള ഹാജി പരിതപിച്ചു. ഇവരുടെ ഒരേക്കര്‍ വയലിലെ നെല്‍കൃഷിയാണ് വെള്ളത്തിനടിയിലായിട്ടുള്ളത്.
തുടര്‍ച്ചയായി പെയ്യുന്ന മഴ പച്ചക്കറി കര്‍ഷര്‍ക്കും പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ടെന്നു പരാതിയുണ്ട്.
