കാസര്‍കോട്: യുവതലമുറയെ കൃഷിയോട് ആഭിമുഖ്യമുള്ളവരാക്കുകയെന്ന ലക്ഷ്യത്തോടെ പള്ളിക്കര വാണിയംപാറ ചങ്ങമ്പുഴ വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ നെല്‍കൃഷി ആരംഭിച്ചു.
വാണിയംപാറ അള്ളങ്കോട് വയലില്‍ തരിശുകിടന്ന പാടം പാട്ടെത്തിനെടുത്താണ് ചങ്ങമ്പുഴ വനിതാവേദി നെല്‍കൃഷി ആരംഭിച്ചത്. വനിതകളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു ഞാറുനടീല്‍. തിമിര്‍ത്തു പെയ്യുന്ന മഴയില്‍ നാട്ടുകാര്‍ ഒത്തുചേര്‍ന്നു നടത്തിയ ഞാറുനടീല്‍ നാട്ടില്‍ പ്രത്യാശയുടെ ഉത്സവമേളം പകര്‍ന്നു. വനിതാ വേദി ഭാരവാഹികളായ വിനീത, മനോജ, പ്രേമ കുഞ്ഞികൃഷ്ണന്‍, ലീലകൃഷ്ണന്‍, നിതീഷ് കുമാര്‍, ജയേഷ് കുമാര്‍, സുര്‍ജിത്ത്, ക്ലബ്ബ് പ്രവര്‍ത്തകര്‍ ഞാറുനടീല്‍ ഉത്സവത്തില്‍ പങ്കെടുത്തു.
