കാസര്‍കോട്: കീഴൂര്‍ കടപ്പുറത്തു കടലാക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുന്നുവെന്നു നാട്ടുകാര്‍ ആശങ്കപ്പെട്ടു. തീരദേശ റോഡ് തകര്‍ന്നു കൊണ്ടിരിക്കുന്നു. ഒന്നരക്കിലോ മീറ്ററോളം തീരപ്രദേശം കടലാക്രമണ ഭീഷണിയിലായതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ ആശങ്കയിലാണ്. ഒരാഴ്ചയായി തുടരുന്ന കടലാക്രമണം തീരദേശ റോഡിന് തകര്‍ച്ചാ ഭീഷണി ഉയര്‍ത്തുകയാണെന്നു നാട്ടുകാര്‍ പറഞ്ഞു. ദീര്‍ഘകാലം മുമ്പു കൂറ്റന്‍ കരിങ്കല്‍ കൊണ്ടു നിര്‍മ്മിച്ച കടല്‍ ഭിത്തി പലേടത്തും തകര്‍ന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കീഴൂരില്‍ തീരദേശ റോഡ് കടലെടുത്തതോടെ ഒറ്റപ്പെടുന്ന സ്ഥിതിയിലായിരിക്കുകയാണെന്നു മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കടലാക്രമണത്തിനെതിരെ അടിയന്തര നടപടി വേണമെന്നു അധികൃതരോട് ആവശ്യപ്പെടുന്നുണ്ട്.
