കാസര്‍കോട്: ജില്ലയിലെ റോഡുകള്‍ മരണക്കുഴികളായി മാറിയിരിക്കുകയാണെന്നു മുസ്ലീംലീഗ് ജില്ലാ ജന. സെക്രട്ടറി എ അബ്ദുള്‍ റഹ്‌മാന്‍ ആരോപിച്ചു. അപകടകരമായി മാറിയ റോഡുകള്‍ ഉടന്‍ ഗതാഗതയോഗ്യമാക്കണമെന്ന് അറിയിപ്പില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
കാലവര്‍ഷത്തിനു മുമ്പു റോഡുകള്‍ അറ്റകുറ്റപ്പണി ചെയ്യുന്ന പതിവുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതൊക്കെ വാചകമടിയില്‍ ഒതുക്കിയിരിക്കുകയാണെന്നു അദ്ദേഹം പരിഹസിച്ചു. കുഴികള്‍ പലേടത്തും റോഡ് ഗതാഗതം അസാധ്യമാക്കുന്നു. കുഴികളില്‍ വീണ് ഇരുചക്രവാഹനയാത്രക്കാര്‍ക്കു പരിക്കേല്‍ക്കുന്നതു പതിവായിരിക്കുന്നു. വാഹനങ്ങള്‍ക്കു പതിവായി കേടുപാടുണ്ടാവുന്നു. കുഴികളില്‍ വീണു വിലപ്പെട്ട മനുഷ്യ ജീവനുകളും പൊലിയുന്നു. ദേശീയപാത സര്‍വ്വീസ് റോഡ് പണി ഏതു സമയത്തും മണ്ണിടിച്ചിലുണ്ടാവാമെന്ന അവസ്ഥയിലാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.
