കാസർകോട്: കാസർകോട്ട് വൻ സ്പിരിറ്റ് വേട്ട. വാഹനത്തിൽ കടത്തുകയായിരുന്ന 1645ലിറ്റർ സ്പിരിറ്റ് പൊലീസ് പിടികൂടി. മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തു. നെല്ലിക്കുന്ന് സ്വദേശി പ്രണവ് ഷേണായി, അടുക്കത്ത് വയൽ സ്വദേശി അനുഷ്, കോട്ടയം സ്വദേശി തോമസ് എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് കാസർകോട് ടൗൺ എസ് ഐ അൻസാറിന്റെ നേതൃത്വത്തിൽ അടുക്കത്തു ബയലിൽ നടത്തിയ വാഹന പരിശോധനയിലാണ് സ്പിരിറ്റ് കടത്ത് പിടികൂടിയത്. 35 ലിറ്ററിന്റെ 47 കന്നാസുകളിലാണ് സ്പിരിറ്റ് ഉണ്ടായിരുന്നത്.
