മഞ്ചേശ്വരം: കുഞ്ചത്തൂര്‍ കൊളക്കെയില്‍ കഴിഞ്ഞ ദിവസം നടന്ന തേങ്ങ മോഷണത്തില്‍ രണ്ടു പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തു.
കുഞ്ചത്തൂര്‍ ജെഎം റോഡിലെ അഹമ്മദ് ബഷീര്‍ (50), മാഡയിലെ ദിനേശന്‍ (50) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. 16നു പകല്‍ കുഞ്ചത്തൂര്‍ കൊളക്കയിലെ ഹരീഷിന്റെ ഷെഡ്ഡ് പൊളിച്ചാണ് 200 തേങ്ങകള്‍ മോഷ്ടിച്ചതെന്നു പൊലീസ് പറഞ്ഞു.
വെളിച്ചെണ്ണക്കും തേങ്ങക്കും വില വര്‍ധിക്കുകയും ചിരട്ടക്കും തൊണ്ടിനും പ്രിയമാരംഭിക്കുകയും ചെയ്തതോടെ ഇവയുടെ മോഷണവും വ്യാപകമായി ആരംഭിച്ചിട്ടുണ്ട്.
