കാഞ്ഞങ്ങാട്: 12-ാം ശമ്പള പരിഷ്‌കരണ നടപടികള്‍ ഉടന്‍ നടപ്പിലാക്കുക, പങ്കാളിത്തപെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, ശമ്പള പരിഷ്‌കരണ ഡി എ കുടിശ്ശികകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ കാഞ്ഞങ്ങാട് ഡിഇഒ ഓഫീസിന് മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സംസ്ഥാന സെക്രട്ടറി കെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് എംടി രാജീവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിനയന്‍ കല്ലത്ത്, സുനില്‍കുമാര്‍ കരിച്ചേരി, എ.കെ സുപ്രഭ, ടിഎ അജയകുമാര്‍, രാജേഷ്, എ സജയന്‍ പ്രസംഗിച്ചു. പ്രകടനത്തിന് വി ഗംഗാധരന്‍, പി അഭിജിത്ത്, കെ കൃഷ്ണന്‍കുട്ടി, ഗോപീകൃഷ്ണന്‍, വിനോദ് കല്ലത്ത്, പിവി ജഗദീശന്‍, എന്‍ പ്രവീണ്‍ കുമാര്‍, ഒ പ്രതീഷ്, വി ഹേമമാലിനി, കെവി ഷീമ, രമ്യ കൃഷ്ണന്‍, എ സുനിത നേതൃത്വം നല്‍കി.
