കുമ്പള: ഷിറിയ പുഴ കരകവിഞ്ഞതിനെ തുടര്‍ന്നു ബംബ്രാണ വയല്‍ വെളളത്തിനടിയിലായി. റോഡും വയലും തിരിച്ചറിയാന്‍ കഴിയാത്ത നിലയില്‍ വയലില്‍ വെള്ളം കയറിയിട്ടുണ്ട്.
ഉപ്പള ഫയര്‍ഫോഴ്‌സും റസ്‌ക്യൂ ടീമും 30 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കു മാറ്റി. മഴ തുടരുന്നതിനാല്‍ ജലനിരപ്പ് അതേ നിലയില്‍ തുടരുകയാണെന്നു നാട്ടുകാര്‍ അറിയിച്ചു.
ജില്ലയിലെ മറ്റു മേഖലകളിള്‍ മഴ തുടരുന്നുണ്ടെങ്കിലും ശക്തി കുറഞ്ഞിട്ടുണ്ട്. തോരാതെ പെയ്യുന്ന മഴ കൃഷിക്കും മറ്റു കാര്‍ഷിക ജോലികകള്‍ക്കും തടസ്സമായിരിക്കുകയാണ്. കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ മുങ്ങി പച്ചക്കറി കൃഷികള്‍ നാശം നേരിടുന്നു. തൊഴില്‍ മേഖലകളും സ്തംഭിച്ചിരിക്കുകയാണ്.
